പ​ത്ത​നം​തി​ട്ട: പോ​ലീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ജേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി ​ജി. വി​നോ​ദ് കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ര​ണ​മ​ട​ഞ്ഞ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ രാ​ജ​ന്‍റെ കു​ടും​ബ​ത്തി​ന് പോ​ലീ​സ് സൊ​സൈ​റ്റി​യു​ടെ ഇ​ൻ​ഷ്വറ​ൻ​സ് തു​ക​യാ​യ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കു​ടും​ബ​ത്തി​ന് കൈ​മാ​റി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ സം​ഘാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും കാ​ഷ് അ​വാ​ർ​ഡും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ത​ര​ണം ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന​ർ​ഹ​രാ​യ തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കോ​ഴ​ഞ്ചേ​രി സ​ർ​ക്കി​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഡി. ​ശ്യാം കു​മാ​ർ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ്റ്റാ​ഫ് കൗ​ൺ​സി​ൽ അം​ഗം കെ.​ജി. സ​ദാ​ശി​വ​ൻ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​പ്ര​ദീ​പ്‌, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ കെ​എ​പി 3 ജി​ല്ലാ സെ​ക്ര​ട്ട​റി ശ്യാം ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.