റാ​ന്നി: നീ​തി​ക്കാ​യി സ​ഹ​ന​വ​ഴി​ക​ള്‍ താ​ണ്ടു​ക​യും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടംനേ​ടു​ക​യും ചെ​യ്ത ക​ര്‍​മ​യോ​ഗി​യാ​യി​രു​ന്നു ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യെ​ന്ന് തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

റാ​ന്നി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സി​ഹാ​സ​ന പ​ള്ളി​യി​ല്‍ ന​ട​ന്ന ശ്രേ​ഷ്ഠ ബാ​വാ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ളി​മ​യും വി​ന​യ​വും ലാ​ളി​ത്യ​വും കൈ​മു​ത​ലാ​ക്കി​യ അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടു​ക​യും സ​ത്യ​വി​ശ്വാ​സ​ത്തി​നാ​യി വി​ട്ടു​വീ​ഴ്ച​യി​ലാ​ത്ത നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും മെ​ത്രാ​പ്പോ​ലീ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി.

തേ​ക്കാ​ട്ടി​ല്‍ ഏ​ബ്ര​ഹാം കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ ഗീ​വ​ര്‍​ഗീ​സ് ത​ര​ക​ന്‍, ഫാ.​ ബെ​ന്‍​സി മാ​ത്യു കി​ഴ​ക്കേ​തി​ല്‍, ഡോ.​ അ​ന്ന​മ്മ ജേ​ക്ക​ബ്, ബി​നി​റ്റ് മാ​ത്യു, അ​നി​യ​ന്‍ കു​ര്യ​ന്‍, ഷാ​ജി തേ​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.