സാമൂഹ്യക്ഷേമ പെന്‍ഷന്‍കാര്‍ക്ക് നോമിനിയെ നിശ്ചയിക്കാന്‍ അവസരം നല്‍കണം: കിസാന്‍സഭ
1478161
Monday, November 11, 2024 4:24 AM IST
റാന്നി: സാമൂഹ്യക്ഷേമ പെന്‍ഷന്‍കാര്‍ക്ക് നോമിനിയെ നിശ്ചയിക്കാന്‍ അവസരം നല്‍കണമെന്ന് കിസാന്‍സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സാമൂഹ്യക്ഷേമ പെന്ഷന് കുടിശിക വിതരണം ചെയ്തുകൊണ്ടിരിക്കെ ഗുണഭോക്താവ് മരണപ്പെട്ടാല്‍ അവകാശിക്ക് ആ തുക കൈപ്പറ്റാന്‍ അര്‍ഹതയില്ല എന്നതാണ് നിയമം. സാമൂഹൃക്ഷേമ പെന്ഷന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഗുണഭോക്താവിന് നോമിനിയെ നിശ്ചയിക്കാനും ഗുണഭോക്താവ് മരണപ്പെട്ടാല്‍ പെന്ഷന് കുടിശിക നോമിനിക്ക് ലഭിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്നും കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. റബര്‍ വിലയിടിവ് പരിഹരിക്കാനും വിലസ്ഥിരത ഉറപ്പു വരുത്താനും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ആര്. രാജേന്ദ്രന് പിള്ള, ബാബു പാലയ്ക്കല്‍, സുജാത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്, കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലന്‍ നായര്‍, വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, സെക്രട്ടറി എ.പി. ജയന്, സിപിഐ സംസ്ഥാന കൗണ്‍സിലംഗം ഡി. സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ജി. രതീഷ് കുമാര്‍, നേതാക്കളായ ചന്ദ്രിക ടീച്ചര്‍, വി.കെ. പുരുഷോത്തമന് പിള്ള, സത്യാനന്ദ പണിക്കര്‍, എസ്. അഖില്‍, എ. അനിജു, ജോജോ കോവൂര്‍, എന്‍.ജി. പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റായി ആര്. രാജേന്ദ്രന് പിള്ളയെയും സെക്രട്ടറിയായ ടി. മുരുകേഷിനെയും തെരഞ്ഞെടുത്തു.