ന്യൂക്ലിയര്‍ മെഡിസിന് മേഖലയില്‍ ചുവടുവയ്പുമായി തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രി
1478160
Monday, November 11, 2024 4:24 AM IST
തിരുവല്ല: ആരോഗ്യ സംരക്ഷണ മേഖലയില്‍ പുതിയ മുന്നേറ്റങ്ങളുടെ ചരിത്രം കുറിച്ചിട്ടുള്ള ടിഎംഎം ആശുപത്രിയുടെ 90 ാംവര്‍ഷത്തില്‍ ന്യൂക്ലിയര്‍ മെഡിസിനുമായി പുതിയ ചുവടുവയ്പിലേക്ക്.
ദൈനംദിന ചികിത്സയില്‍ ന്യൂക്ലിയര്‍ മെഡിസിന്റെ പ്രയോഗം എന്ന വിഷയത്തെ അധികരിച്ച് ടിഎംഎം ആശുപത്രിയില്‍ ഇന്നലെ തുടര്‍ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ പ്രശസ്ത ന്യൂക്ലിയര്‍ മെഡിസിന് വിദഗ്ധനും സൊസൈറ്റി ഓഫ് ന്യൂക്ലിയര്‍ മെഡിസിന് ഇന്ത്യയുടെ പ്രസിഡന്റുമായ ഡോ. പ്രഭു എത്തിരാജ് മുഖ്യപ്രഭാഷണം നടത്തി.
ടിഎംഎം ചെയര്മാന് ജോര്‍ജ് കോശി മൈലപ്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബെന്നി ഫിലിപ്പ്, അഡ്മിനിസ്ട്രേറ്റര്‍ ജോര്‍ജ് മാത്യു, മെഡിക്കല്‍ ഡയറക്ടര്‍ കേണല്‍ ഡോ. ഡെന്നിസ് ഏബ്രഹാം, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാം ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടിഎംഎം ന്യൂക്ലിയര്‍ മെഡിസിന് ആന്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ഏബ്രഹാം മാത്യൂസ് വിഷയാവതരണം നടത്തി. വിവിധ ആശുപത്രികളില്‍നിന്നായി നൂറോളം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.