പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യ എഡിഷന് തിരശീല വീണു
1478158
Monday, November 11, 2024 4:24 AM IST
പത്തനംതിട്ട: പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്പി) യുടെ ആദ്യ എഡിഷന് തിരശീല വീണു. സമാപന സമ്മേളനം സംവിധായകന് ഡോ. ബിജു ഉദ്ഘാടനം ചെയ്തു.
മികച്ച രീതിയില്‍ ചലച്ചിത്ര മേളകള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നതിന്റെ മാതൃകയാകാന്‍ ആദ്യ പരിശ്രമത്തില്‍തന്നെ പത്തനംതിട്ട നഗരസഭയ്ക്ക് കഴിഞ്ഞുവെന്ന് ഡോ. ബിജു അഭിപ്രായപ്പെട്ടു. നല്ല തുടക്കത്തിനു തുടര്‍ച്ച ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. സംവിധായകന് സുനില്‍ മാലൂര്‍ അതിഥിയായിരുന്നു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, സംഘാടക സമിതി വൈസ് ചെയര്മാന് ജാസിംകുട്ടി, നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ആര്. അജിത് കുമാര്‍, ഐഎഫ്എഫ്പി പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എ. സുരേഷ് കുമാര്‍,
പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. അനീഷ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രഘുനാഥന് ഉണ്ണിത്താന്, ഡെലിഗേറ്റ് കമ്മിറ്റി ചെയര്മാന് സി.കെ. അര്ജുനന്, സംഘാടക സമിതി കണ്‍വീനര്‍ എം.എസ്. സുരേഷ്, കണ്‍വീനര്‍ എ. ഗോകുലേന്ദ്രന്‍, സംഘാടകസമിതി മെംബര്‍ സെക്രട്ടറി സുധീര്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വേളയുടെ ഫെസ്റ്റിവല്‍ ബുക്ക് തയാറാക്കിയ ചലച്ചിത്ര പ്രവര്ത്തകന് മാത്യു ഓരത്തേല്‍, സിഗ്നേച്ചര്‍ വീഡിയോ തയാറാക്കിയ ശരത് ഷാന്‍, മേളയ്ക്ക് മുന്നോടിയായി നടന്ന വിളംബര ജാഥയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭാ വാര്‍ഡുകള്‍, വിവിധ വകുപ്പുകള്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ കൈമാറി.