കെസിസി സോൺ ക്ലർജി കമ്മീഷൻ പ്രവർത്തനോദ്ഘാടനം
1458193
Wednesday, October 2, 2024 3:18 AM IST
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ ക്ലർജി കമ്മീഷൻ പ്രവർത്തനോദ്ഘാടനം കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു.
യോഗത്തിൽ സോൺ ക്ലർജി കമ്മിഷൻ ചെയർമാൻ ഫാ. ഒ.എം. ശാമുവൽ അധ്യക്ഷത വഹിച്ചു. കെസിസി സോൺ പ്രസിഡന്റ് റവ. ഡെയിൻസ് പി. സാമുവേൽ, ഫാ. ജോൺ പീറ്റർ, ഫാ. ജിബിൻ ജെയിംസ്, ഫാ. സി.എം. പ്രിൻസ്, ഫാ. ഏബൽ ജോർജ് മത്തായി,
ഫാ. ബിബിൻ പാപ്പച്ചൻ, ഫാ. എബി എ. തോമസ്, ഫാ. ജിം എം. ജോർജ്, റവ. ആന്റോ അച്ചൻകുഞ്ഞ്, സോൺ സെക്രട്ടറി അനീഷ് തോമസ്, സോൺ ട്രഷറർ എൽ. എം. മത്തായി, ഐവാൻ വകയാർ, അനി കിഴക്കുപുറം എന്നിവർ പ്രസംഗിച്ചു.