കളീക്കൽപ്പടി കലുങ്കും പരിസരവും വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റ്
1458190
Wednesday, October 2, 2024 3:18 AM IST
പത്തനംതിട്ട: ഗാന്ധിജയന്തിക്ക് മുന്നോടിയായി കുന്പഴ എംപിവിഎച്ച്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ, കുമ്പഴ കളീക്കൽപ്പടി ജംഗ്ഷനിലെ പാലവും സമീപത്തെ മൈൽ കുറ്റികളും കാട് തെളിച്ച് പെയിന്റു ചെയ്തു മനോഹരമാക്കി.
സ്കൂൾ പ്രിൻസിപ്പൽ ദീപു ഉമ്മൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷൈനി ജോർജ്, അധ്യാപകരായ വിദ്യ വിക്രമൻ, കെ. ജ്യോതി, ജിനി ലിയ രാജ്, എം. സുരാജ്, എസ്. ഗോപൻ, വിദ്യാർഥികളായ മിഥുൻ മാത്യു വർഗീസ്, ആരോമൽ അനീഷ്, സാഗര രാജീവ് എന്നിവർ നേതൃത്വം നൽകി.