പവലിയൻ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടുകൂടി: വീണാ ജോർജ്
1454270
Thursday, September 19, 2024 2:50 AM IST
പമ്പയാറിന്റെ മനോഹാരിത നിലനിർത്തി വള്ളംകളിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎ ഫണ്ടിൽനിന്നും കൂടി പണം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ്.
വള്ളംകളിയുടെ സുവനീർ പ്രകാശനവും മുൻ പ്രസിഡന്റ് ഡോ. കെ.ജി. ശശിധരൻപിള്ളയ്ക്ക് ആദരം സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പള്ളിയോട സേവാസംഘം പ്രസിഡന്റ കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, പ്രമോദ് നാരായൺ എംഎൽഎ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ത്രിതല പഞ്ചായത്തംഗങ്ങൾ, സാംസ്കാരിക നായകന്മാർ, ദേവസ്വംബോർഡ് അംഗങ്ങൾ, പള്ളിയോട സേവാസംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ട്രോഫികൾ സമ്മാനിച്ചു.