നേതൃ ശില്പശാല ഇന്ന്
1437461
Saturday, July 20, 2024 2:59 AM IST
പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ നേതൃത്യ പഠന ശില്പശാല ഇന്ന് റാന്നി അങ്ങാടി പിജെടി ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. ആർ. കുറുപ്പ് ശില്പശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ട്രഷറർ രാജൻ ഗുരുക്കൾ, വൈസ് പ്രസിഡന്റ് കെ.വി. മുരളി, സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പി.ഏബ്രഹാം, എസ്. മധുസുധനൻപിള്ള എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.
ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, എം.എ. ജോൺ, വിൽസൺ തുണ്ടിയത്ത്, എം.ആർ. ജയപ്രസാദ്, എലിസബത്ത് അബു, മറിയാമ്മ തരകൻ, സണ്ണി മാത്യു എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിക്കും. പ്രഫ.പി.കെ. മോഹൻ രാജ്, ജെസി അലക്സ്, ജോൺ ശാമുവൽ, വി.പി. രാഘവൻ, പ്രഫ. തോമസ് അലക്സ്, കെ.ടി. രേണുക, ജോൺ ഏബ്രഹാം, ജോസ് ഏബ്രഹാം, മുഹമ്മദ് ബഷീർ, ശാമുവൽ എസ്. തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.