മരം കടപുഴകി വീണു
1424578
Friday, May 24, 2024 4:14 AM IST
കൊടുമൺ: റോഡ് പുറമ്പോക്കിൽനിന്ന കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണു. കൊടുമൺ പഞ്ചായത്തിലെ ഏഴാം വാർഡിൽ മുളയറയിലാണ് മരം വീണത്. ബുധനാഴ്ച രാത്രി 7.30ഓടെ കല്ലേലി തോടിന് കുറുകെയുള്ള പാലത്തിലേക്കാണ് മരം വീണത്.
സമീപത്ത് താമസിക്കുന്ന സോമനാഥൻ തിരുവാതിരയുടെ വീടിന് മുകളിലേക്കും ശിഖരങ്ങൾ വീണു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. വൈദ്യുതലൈനുകളും പൊട്ടിവീണ് തകർന്നിട്ടുണ്ട്.