പതിഞ്ചുകാരനെ പീഡിപ്പിച്ചയാൾക്ക് 60 വർഷം തടവും 3.60 ലക്ഷം രൂപ പിഴയും
1338233
Monday, September 25, 2023 10:09 PM IST
അടൂർ: പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 43കാരന് 60 വർഷം കഠിന തടവും 3.60 ലക്ഷം രൂപ പിഴയും. പെരിങ്ങനാട്, മേലൂട് വായനശാല പുത്തൻവീട്ടിൽ പന്നിവിഴ വലിയകുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. സ്മിത ജോൺ ഹാജരായ കേസിൽ 19 സാക്ഷികളെയും 18 രേഖകകളും പ്രേസിക്യൂഷനു വേണ്ടി ഹാജരാക്കി. പതിനഞ്ചുകാരന്റെ വീടുമായുള്ള പരിചയം മുതലെടുത്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാവ് ആശുപത്രി ഐസിയുവിൽ കഴിയവേ ആശുപത്രി മുറിയിലെത്തിയും ക്രൂരമായി പീഡിപ്പിച്ചു. 2020ൽ ഇയാൾ തന്റെ വീട് ആക്രമിച്ചതോടെയാണ് കുട്ടി വിവരം പറയുന്നത്. ഇതേത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു. ഇൻസ്പെക്ടർ യു. ബിജുവാണ് കേസ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ ആക്ടും പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുവർഷവും എട്ടുമാസവും കൂടി അധിക കഠിനതടവ് അനുഭവിക്കണം. കെട്ടിവയ്ക്കുന്നതുക ഇരയ്ക്കു നൽകണമെന്നു വിധിന്യായത്തിൽ പ്രത്യേകം നിർദേശിക്കുന്നുണ്ട്.