ഓമല്ലൂര്‍ ഗവ. എച്ച്എസ്എസില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1301376
Friday, June 9, 2023 10:57 PM IST
ഓമല്ലൂര്‍: ഗവൺമെന്റ് എച്ച്എസ്എസില്‍ പുതിയതായി നിര്‍മിച്ച കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നു 39.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് എസ്. മനോജ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ബി. അജിതകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.