വെച്ചൂച്ചിറ കോളനി സ്കൂളിലും പ്രീ പ്രൈമറി വർണക്കൂടാരം
1300840
Wednesday, June 7, 2023 10:47 PM IST
വെച്ചൂച്ചിറ: റാന്നി ബിആർസിയുടെ നേതൃത്വത്തിൽ വെച്ചൂച്ചിറ കോളനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ-പ്രൈമറി വിദ്യാർഥികൾക്കായി തയാറാക്കിയ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ-പ്രൈമറി വിദ്യാലയത്തിന്റെ ഉദ്ഘാടനം റാന്നി പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് അധ്യക്ഷത വഹിച്ചു.
സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ല പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. ലെജു പി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ എ.കെ. പ്രകാശ്, റാന്നി ബിപിസി ഷാജി എ. സലാം, സ്കൂൾ പ്രിൻസിപ്പൽ ശ്രീജ ശ്രീധർ, പിടിഎ പ്രസിഡന്റ് വി.എം. പ്രകാശ്, സിആർസി കോ-ഓർഡിനേറ്റർമാരായ സൈജു സക്കറിയ, ദീപ കെ. പത്മനാഭൻ, സ്കൂൾ കോ-ഓർഡിനേറ്റർ ജോളി പി. ജോൺ എന്നിവർ പ്രസം ഗിച്ചു.