യൂട്ടിലിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു
1282911
Friday, March 31, 2023 11:05 PM IST
റാന്നി: അടിച്ചിപ്പുഴ ഗവൺമെന്റ് ആയുര്‍വേദ ട്രൈബല്‍ ഡിസ്പെന്സറിയില് പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച പബ്ലിക് ടോയ്ലറ്റ്, യൂട്ടിലിറ്റി ഹാള്‍ എന്നിവയുടെ ഉദ്ഘാടനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ്് ബീന ജോബി നിര്‍വഹിച്ചു.
ഇ-ഹോസ്പിറ്റല്‍ സംവിധാനം ജില്ലാ പഞ്ചായത്തംഗം ജെസി അലക്സും കെ-ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനം ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി തോമസും ഉദ്ഘാടനം ചെയ്തു. എല്‍എസ്ജിഡി എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്.
വൈസ് പ്രസിഡന്റ് രാജന് നീറംപ്ലാക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ ആനിയമ്മ അച്ചന്‍കുഞ്ഞ്, തോമസ് ജോര്‍ജ്, വാര്‍ഡ് അംഗം പി. സി. അനിയന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ഡൊമിനിക്, റോസമ്മ വര്‍ഗീസ്, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ജിജി തോമസ്, പട്ടികവര്‍ഗ സംസ്ഥാന ഉപദേശക സമിതിയംഗം ജി. രാജപ്പന്, ഊരു മൂപ്പന് രാഘവന്, എച്ച്എംസി അംഗം ഗോപിനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.