കോമളത്ത് ബെയ്ലി പാലം: നടപടികൾ വേണം
1282909
Friday, March 31, 2023 11:04 PM IST
കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലെ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പ്രളയത്തിൽ ഒലിച്ചുപോയതിനാൽ ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതം കണക്കിലെടുത്ത് താത്കാലിക ബെയ്ലി പാലത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ശിപാർശ ചെയ്യുമെന്നു വാർഡ് മെംബർ കെ.ബി. രാമചന്ദ്രൻ പറഞ്ഞു.
താത്കാലിക സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും നടപടികൾ വൈകുകയാണ്.
മണിമലയാറ്റിൽ പഞ്ചായത്ത് ഒരുക്കിയ കടത്തുവള്ളത്തിലെ യാത്ര ജലനിരപ്പ് ഉയർന്നാൽ ദുഷ്കരമാകും.
ഇത്തരമൊരു സാഹചര്യത്തിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്.