തട്ടയിൽ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ
1280251
Thursday, March 23, 2023 10:48 PM IST
പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി, കാർത്തിക, തിരുവാതിര ഉത്സവങ്ങൾ നാളെ മുതൽ നടക്കും.
നാളെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, വേലകളി, മൂന്നിന് കെട്ടുകാഴ്ച, രാത്രി എട്ടിന് എുന്നള്ളിപ്പ്, പത്തിന് മേജർ സെറ്റ് കഥകളി.
കാർത്തിക ഉത്സവമായ 26നു രാവിലെ ആറു മുതൽ ഗരുഡൻ തൂക്കം, ഒന്പതിന് കെട്ടുകാഴ്ച, 11 മുതൽ നേർച്ചത്തൂക്കങ്ങൾ. തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് 29നു രാവിലെ എട്ടിമുതൽ താഴമൺ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, കലശാഭിഷേകം, ഉച്ചപൂജ. രാത്രി 9.30ന് പഞ്ചവാദ്യം, 11.30ന് ഗാനമേള, പുലർച്ചെ എഴുന്നള്ളത്ത്.
ഭരണസമിതി പ്രസിഡന്റ് ടി.ജി. രവീന്ദ്രക്കുറുപ്പ്, ടി. ജ്യോതിഷ്കുമാർ, രാജേഷ് കുമാർ, ആർ. ഓമനക്കുട്ടൻ, വിനോദ് കുമാർ, മോഹനൻപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.