കാതോലിക്കേറ്റ് അവാർഡുകൾ സമ്മാനിച്ചു
1279696
Tuesday, March 21, 2023 10:47 PM IST
പത്തനംതിട്ട: യൂണിവേഴ്സിറ്റി ഓർത്തഡോക്സ് ക്രിസ്ത്യൻ ടീച്ചേഴ്സ് അസോസിയേഷന് നല്കുന്ന കാതോലിക്കേറ്റ് അവാര്‍ഡ് വിതരണം കാതോലിക്കേറ്റ് കോളജിൽ നടന്നു. അവാര്‍ഡ് വിതരണവും സമ്മേളനവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ശാസ്ത്രമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെമ്മോറിയൽ അവാര്‍ഡ് എപിജെ അബ്ദുള്‍ കലാം ടെക്നോളിജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനും, അധ്യാപന രംഗത്തെ മികവിനുള്ള ദാനിയൽ മാർ പീലക്സീനോസ് ഓർത്തഡോക്സ് മെമ്മോറിയൽ അവർഡ് കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. റെജി മാത്യുവിനും മികച്ച മാധ്യമ പ്രവർത്തകനുള്ള ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവാ മെമ്മോറിയൽ അവാര്‍ഡ് ബിനോയ് കെ. ഏലിയാസിനും സമ്മാനിച്ചു.
കോളജ് റസിഡന്റ് മാനേജറും തുമ്പമൺ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. റവ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ, കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, പ്രഫ. ജി. ജോൺ, കോളജ് ബർസാർ ഡോ. സുനിൽ ജേക്കബ്, ഡോ. റെന്നി പി. വർഗീസ്, ഡോ. ശൈനോ ഹന്ന വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.