കോഴഞ്ചേരി: കാരംവേലി ഗവണ്മെന്റ് എല്‍പി സ്കൂളിന് ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച കാരംവേലി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
സ്കൂളിന്റെ 112 മത് വാര്‍ഷികവും രമാദേവി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മേഴ്സി സാമുവേല്‍, ശ്രീരേഖ ആര്. നായര്‍, വാര്‍ഡ് മെമ്പര്‍മാരായ റോസമ്മ മത്തായി, സജീവ് ഭാസ്കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്, ടി.വി. പുരുഷോത്തമന് നായര്‍, ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റര്‍ എസ്. ഷിഹാവുദ്ദീന്‍, കോഴഞ്ചേരി എഇഒ പി.ഐ. അനിത, സ്കൂള്‍ പ്രഥമ അധ്യാപിക സി. ശ്യാംലത, സീനിയര്‍ അസിസ്റ്റന്റ് പി.ആര്. ശ്രീജ, അധ്യാപക പ്രതിനിധി എസ്. രജിത, എസ് എം സി ചെയര്മാന് ബിജു ജി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.