എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു
1264843
Saturday, February 4, 2023 10:40 PM IST
പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും, അധ്യാപകരെയും, പെൻഷൻകാരെയും പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
കഴിഞ്ഞ മൂന്ന് വർഷമായി ലഭിക്കേണ്ട ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഒരു രൂപപോലും ബജറ്റിൽ നീക്കിവച്ചിട്ടില്ല. 15 ശതമാനം ക്ഷാമബത്ത കുടിശികയായ കാലം ഇതിനു മുന്പുണ്ടായിട്ടില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. വിനോദ് കുമാർ, എം.വി. തുളസീ രാധ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു ശാമുവേൽ, ബി. പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഷെമിംഖാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലിം കുമാർ, ഡി. ഗീത, അനിൽകുമാർ, നൗഫൽ ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.