കേ​ന്ദ്രം ശ്വാ​സം മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ കേ​ര​ളം ബ​ദ​ല്‍ മാ​ര്‍​ഗം തേ​ടി: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Saturday, February 4, 2023 10:40 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്വാ​സം മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത് കേ​ര​ളം ബ​ജ​റ്റി​ലൂ​ടെ പു​തി​യ ബ​ദ​ല്‍ മാ​ർ​ഗം തേ​ടു​ക​യാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. പ​ത്ത​നം​തി​ട്ട​യി​ൽ സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ഹ്യ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് പ്ര​ധാ​നം. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​ന്‍ പു​തി​യ മാ​ർ‌​ഗ​ങ്ങ​ള്‍ തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ നി​ല​യി​ലു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സ് തേ​ടു​ന്ന ജ​ന​കീ​യ ബ​ജ​റ്റാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലും ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ല. മാ​ധ്യ​മ പ്ര​വ​ത്ത​ക​രു​ടെ പെ​ൻ​ഷ​ൻ വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച 1000 രൂ​പ 500 രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​ച്ച​ത് പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചി​റ്റ​യം പ​റ​ഞ്ഞു.
ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, രാ​ജു ഏ​ബ്ര​ഹാം, ഹൗ​സ് ഫെ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, എ​സ്ജെ​എ​ഫ്കെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. മ​ത്താ​യി, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പ​ര​മേ​ശ്വ​ര​ൻ, പി. ​അ​ജ​യ​കു​മാ​ർ, എ​സ്. മു​ര​ളീ​കൃ​ഷ്ണ​ൻ, ഷി​ജു സ്ക​റി​യ, പ്ര​സാ​ദ് മൂ​ക്ക​ന്നൂ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.