വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ വനമഹോത്സവം
1572596
Friday, July 4, 2025 3:48 AM IST
വെച്ചൂച്ചിറ: പത്തനംതിട്ട ജില്ലാതല വനമഹോത്സവം വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു. സാമൂഹ്യവനവത്കരണ വിഭാഗം പത്തനംതിട്ട, റാന്നി - കോന്നി ഡിവിഷനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വർക്കിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.കെ.ജയിംസ്, വാർഡ് മെംബർ പ്രസന്നകുമാരി, റാന്നി ഡിഎഫ്ഒ എൻ. രാജേഷ്, കോന്നി ഡിഎഫ്ഒ രാജേഷ് കുമാർ കോറി, സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ രാഹുൽ, റേഞ്ച് ഓഫീസർമാരായ ബി.ആ. ജയൻ, ജി.എസ്. രഞ്ജിത്, വി.എസ്. ഷുഹൈബ്, നവോദയ പ്രിൻസിപ്പൽ വി.സുധീർ, ടസ് പ്രിൻസിപ്പൽ രശ്മി എന്നിവർ പ്രസംഗിച്ചു.
അമ്മയ്ക്കൊരു മരം പദ്ധതിയുടെ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂളിലെ വിദ്യാവനം സന്ദർശിച്ച് വൃക്ഷത്തൈകൾ നട്ടു.