ക്നാനായ മലങ്കര പുനരൈക്യം 104-ാമത് വാര്‍ഷികം ഇന്ന് കല്ലിശേരിയില്‍
1573072
Saturday, July 5, 2025 3:51 AM IST
കല്ലിശേരി: ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോക്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും 104-ാമത് വാര്‍ഷികം ഇന്ന് കല്ലിശേരിയില്‍ സംഘടിപ്പിക്കും.
കല്ലിശേരി സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്കാ മെത്രാസന ദേവാലയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് മൂന്നിന് ഉമയാറ്റിന്കര ഓര്‍ത്തഡോക്സ് ഇടവക കുരിശടിയില്‍നിന്ന് ആരംഭിക്കുന്ന പുനരൈക്യ റാലിയോടെ തുടക്കമാകും.
തുടര്‍ന്ന് സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യും. പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, ഫൊറോന വികാരി ഫാ. റെന്നി കട്ടേല്‍, ഫാ. ജീസ് ഐക്കര, കെസിസി മലങ്കര ഫൊറോന പ്രസിഡന്റ് സാബു പാറാനിക്കല്‍, കെസിഡബ്ല്യുഎ ഫൊറോന പ്രസിഡന്റ് ജെസി ലൂക്കോസ്, കെസിവൈഎല്‍ ഫൊറോന പ്രസിഡന്റ് എയ്ബി സുധീര്‍, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സില്‍വി തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
മലങ്കര ഫൊറോനയിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ സമ്മേളനത്തില്‍ ആദരിക്കും.