കനാലിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1573068
Saturday, July 5, 2025 3:35 AM IST
അടൂർ: കനാലിൽ വീണ പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പറക്കോട് കൊച്ചനായ്യെത്ത് രമാദേവിയുടെ പശുവാണ് ഉച്ചകഴിഞ്ഞ് രണ്ടോടെ പന്നിവിഴ കുളങ്ങര അമ്പലത്തിനു സമീപത്തെ കനാലിൽ അകപ്പെട്ടത്.
20 അടി ആഴമുള്ള കനാലിൽ നിന്നും പശുവിനെ കയറ്റാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി കനാലിൽ ഇറങ്ങി പശുവിനെ രക്ഷപ്പെടുത്തി.