ബിനുവിന്റെ വീട് കെപിസിസി പ്രസിഡന്റ് സന്ദർശിച്ചു
1573069
Saturday, July 5, 2025 3:35 AM IST
അടൂർ: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനുവിന്റെ ഭവനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദർശിച്ചു.
ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ഏഴംകുളം അജു,പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ബാബു ദിവാകരൻ, ജെ.എസ്. അടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ബിനുവിന്റെ ഭവനം സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു.