ലോക കാന്സര് ദിനം ആചരിച്ചു
1264809
Saturday, February 4, 2023 10:28 PM IST
പത്തനംതിട്ട: ജില്ലാ മെഡിക്കല് ഓഫീസ്, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില് കാന്സര് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സിനി ചടങ്ങില് അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. എല്. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. സിജു, എന്സിഡി നോഡല് ഓഫീസര് ഡോ. നിധീഷ് ഐസക് സാമുവല്, ഇലന്തൂര് ബ്ലോക്ക് മെഡിക്കല് ഓഫീസര് ഡോ. ഹിദായത്ത് അന്സാരി, അടൂര് ജനറല് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. സുചേത, ജില്ലാഎഡ്യൂക്കേഷന് ആന്ഡ് മീഡിയ ഓഫീസര് ടി.കെ. അശോക് കുമാര്, ജില്ലാ നഴ്സിംഗ് ഓഫീസര് ടി.എ. സതിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.