റബർ കർഷകർക്ക് ബജറ്റ് ആശാവഹമല്ല: സുരേഷ് കോശി
1263952
Wednesday, February 1, 2023 10:19 PM IST
പത്തനംതിട്ട: റബർ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ബജറ്റിലുണ്ടായിട്ടില്ലെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി.
റബറധിഷ്ഠിത ഉത്പന്നങ്ങളെ സംരക്ഷിക്കാൻ നടപടി വേണം. നോൺ ടയർ മേഖയിൽ റബർ വ്യവസായങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ രാജ്യത്തെ റബർ കൃഷി രക്ഷപ്പെടുകയുള്ളൂ. കോന്പൗണ്ടിംഗ് റബറിന്റെ ഇറക്കുമതി നികുതി വർധിപ്പിച്ചതുകൊണ്ട് കർഷകർക്ക് കാര്യമായ പ്രയോജനമുണ്ടാകില്ല. കൃഷിക്ക് ഇൻസെന്റീവ് നൽകാനും നടപടി വേണം, ഇറക്കുമതിയിലൂടെ വിലയിടിച്ച് കർഷകർക്കു നഷ്ടമുണ്ടാക്കി.
റബർ ബോർഡിനുള്ള ബജറ്റ് വിഹിതവും കുറവാണ്. റബർ ഉത്തേജക പാക്കേജിനു കേന്ദ്രസർക്കാർ ഫണ്ട് ലഭ്യമാക്കണമെന്നും സുരേഷ് കോശി ആവശ്യപ്പെട്ടു.