സംസ്ഥാന സഹകരണ മേഖല ജനകീയ ബദല്‍: മന്ത്രി വീണാ ജോര്‍ജ്
1245743
Sunday, December 4, 2022 10:46 PM IST
കോഴഞ്ചേരി: കേരളത്തിന്റെ സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും ലോകത്തിനും നല്കുന്ന സന്ദേശം ജനകീയമായിട്ടുള്ള ഒരു ബദല്‍ എങ്ങനെ സാധ്യമാക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ്. കാരംവേലി സര്‍വീസ് സഹകരണ സംഘം സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഗിഫ്റ്റ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സഹകരണമേഖല എല്ലാ രംഗങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗുണനിലവാരം ഒട്ടും കുറയാതെ സഹകരണ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ എന്ന ആശയം പരിശോധിക്കാന്‍ ആരോഗ്യമേഖല പിന്തുണ നല്കാന് ലക്ഷ്യമിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ആദ്യവില്പന നിർവഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡി. ശ്യാംകുമാര്‍ ഡിസ്കൗണ്ട് കാര്‍ഡ് വിതരണം ചെയ്തു. പത്തനംതിട്ട സഹകരണ സംഘം ജോയിന്റെ രജിസ്ട്രാര്‍ എം.പി. ഹിരണ്‍ കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു.
കാരംവേലി സര്‍വീസ് സഹകരണ സംഘം ബാങ്ക് പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.