ജില്ലാ സബ് ജൂണിയര്‍ വോളിബോള്‍ ചാമ്പ്യഷിപ്പ് സമാപിച്ചു
1245734
Sunday, December 4, 2022 10:42 PM IST
പത്തനംതിട്ട: കടമ്മിനിട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സബ് ജൂണിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ അഞ്ജലി ഇലന്തൂര്‍, വൈഎംസിഎ ഇലന്തൂരിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (സ്കോര്‍ -25-23,17-25, 25-20, 25-22).
സമാപന സമ്മേളന ഉദ്ഘാടനവും ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് മെംബര്‍ ജോര്‍ജ് ഏബ്രഹാം നിര്‍വഹിച്ചു. ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു. കടമ്മനിട്ട കരുണാകരന്, അനില്‍ ചൈത്രം, കെ. അഷറഫ്, പി.എസ്. സുധീര്‍, ടി.എന്‍. സോമരാജന്, മോഹന തോണിക്കടവില്‍, ജോണ്സണ് കല്ലൂര്‍, അലക്സ് നെല്ലിക്കാല, റോബിന് ജോണ്സണ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിലക്കയറ്റത്തില്‍
ജനം പൊറുതിമുട്ടി: ഡി.കെ. ജോണ്‍
അടൂര്‍: വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പ്രഫ. ഡി.കെ. ജോണ്‍. കേരള കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് വൈ. രാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, സാം ഏബ്രഹാം, ജില്ലാ സെക്രട്ടറിമാരായ പി.ജി. വര്‍ഗീസ്, ജെന്‍സി കടവുങ്കല്‍, വി.എസ്. ഇടിക്കുള, കെ.എം. രാജു, ജേക്കബ് കുറ്റിയില്‍, പി.ജി. പാപ്പച്ചന്, ജസ്റ്റസ് നാടാവള്ളില്‍, ഷാജി വര്‍ഗീസ്, സൂസന് ദാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.