അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് 24 ന്
1512444
Sunday, February 9, 2025 5:54 AM IST
അഞ്ചല്‍: കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന എ. സക്കീര്‍ ഹുസൈന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് 24 ന് നടക്കും. കോണ്‍ഗ്രസിലെ ഷെറിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയിലെ ഗിരിജ മുരളി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും ബിജെപിയിലെ ഉമേഷ് ബാബു എന്‍ഡിഎ സ്ഥാനാര്‍ഥിയുമാണ്.
രണ്ട് ദശാബ്ദ കാലത്തെ ഇടത് കുത്തക തകര്‍ത്ത് സക്കീര്‍ ഹുസൈനിലൂടെ യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്.
എൽഡിഎഫ് സ്ഥാനാർഥി ഗിരിജ മുരളി അഞ്ചല്‍ ഡിവിഷൻ മുൻ അംഗവും മഹിളാസംഘം മണ്ഡലം സെക്രട്ടറിയും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സ്ഥാനാർഥി ഉമേഷ് ബാബു ബിജെപി മണ്ഡലം മുന്‍ പ്രസിഡന്റാണ്.