ഷോട്ടോക്കാൻ കരാട്ടെ ആന്‍ഡ് സ്പോർട്സ് അക്കാദമിയുടെ കരാട്ടെ മത്സരം
1512026
Friday, February 7, 2025 6:07 AM IST
കൊല്ലം: ജെകെഎംഒയിൽ അഫിലിയേറ്റ് ചെയ്ത ഷോട്ടോക്കാൻ കരാട്ടെ ആന്‍ഡ് സ്പോർട്സ് അക്കാദമി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കരാട്ടെ വിദ്യാർഥികൾക്കായി ഇന്റർ ഡോജോ കരാട്ടെ (കുമിറ്റെ ) മത്സരം സംഘടിപ്പിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. കൃഷ്ണകുമാർ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മയക്കുമരുന്നുകളും അതോടനുബന്ധിച്ചുള്ള അക്രമങ്ങളും പെരുകുന്ന കാലഘട്ടത്തിൽ കരാട്ടെ അഭ്യസിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി പ്രസിഡന്റ് ഷിഹാൻ ചാൾസ് മോഹൻ മെൻഡസ് അധ്യക്ഷത വഹിച്ചു.
അക്കാദമി സെക്രട്ടറിയും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ ഷിഹാൻ എസ്. വിക്രമൻ നായർ, കരുതൽ അക്കാദമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, കോർപറേഷൻ കൗൺസിലർ എസ്. ജയൻ, സെൻസെയ് മോഹൻ കുമാർ, സെൻസെയ് ലക്ഷ്മി, എൻസെയ് ചോയ്സ് മുരളി എന്നിവർ പ്രസംഗിച്ചു.
വേൾഡ് കരാട്ടെ ഫെഡറേഷൻ മത്സരത്തിൽ പങ്കെടുക്കുന്ന രാഹുൽ കൃഷ്ണൻ, അഭിനന്ദ പ്രകാശ് എന്നിവരെ ആദരിച്ചു.