ശന്പളത്തിനായി നറുക്കിട്ട് പ്രതിഷേധം
1461130
Tuesday, October 15, 2024 12:58 AM IST
കൊല്ലം: കെഎസ്ആർടിസിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കൊല്ലം ഡിപ്പോയിൽ കെഎസ് ടി എംപ്ലോയീസ് സംഘ് ബിഎംഎസ് വേറിട്ട പ്രതിഷേധ സമരം നടത്തി.
കെഎസ്ആർടിസി ജീവനക്കാരന്റെ ശമ്പളം എന്ന് കിട്ടുമെന്ന് പ്രവചിക്കാൻ മന്ത്രിക്കോ മാനേജ്മെന്റിനോ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ യാത്രക്കാരെയും ജീവനക്കാരെയും കൊണ്ട് ശമ്പള തീയതി പ്രവചിക്കുന്ന വേറിട്ട സമരമാർഗമാണ് ബിഎംഎസ് നടത്തിയത് .
യൂണിറ്റ് പ്രസിഡന്റ് സുജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വൃന്ദാദേവി, കമ്മിറ്റി അംഗങ്ങളായ അഴകേശൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.