കര്‍ഷക തൊഴിലാളി ക്ഷേമ നിധിബോര്‍ഡ്: വിദ്യാഭ്യാസ അവാര്‍ഡ് ദാനം 12 ന്
1460481
Friday, October 11, 2024 5:39 AM IST
അഞ്ചല്‍: കര്‍ഷക തൊഴിലാളി ക്ഷേമ നിധിബോര്ഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാനം, അനുകൂല്യ വിതരണം എന്നിവയുടെ സംസ്ഥാന തല ഉദ്ഘാടനം 12 ന് അഞ്ചലില്‍ നടക്കും.
വിവിടി ആഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പി.എസ്. സുപാൽ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍.കെ പ്രേമചന്ദ്രന് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ജയശ്രീ, എ. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികാകുമാരി, കര്‍ഷക തൊഴിലാളി ക്ഷേമ നിധിബോര്‍ഡ് ചെയര്മാന് എന്‍. ചന്ദ്രന്, ഡയറക്ടര്‍ പി.കെ. കൃഷ്ണന് തുടങ്ങിയവർ പ്രസംഗിക്കും.
കര്‍ഷക തൊഴിലാളി ക്ഷേമ നിധിബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ 8140 കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. പുനലൂര്‍ താലൂക്ക്, ഇട്ടിവ, കോട്ടുക്കല്‍ വില്ലേജ് ഓഫീസ് പരിധിയിലെ കുട്ടികള്‍ക്ക് ചടങ്ങിൽ അവാര്‍ഡ് നല്‍കും.
ജില്ലയില്‍ 27 ലക്ഷം ധനസഹായമായി വിതരണം നടത്തുമെന്ന് കര്‍ഷക തൊഴിലാളി ക്ഷേമ നിധിബോര്‍ഡ് ചെയര്മാന് എന്‍. ചന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. ശശാങ്കന്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ജി. സുരേഷ്കുമാര്‍ എന്നിവര്‍ പറഞ്ഞു.