വന്യമൃഗശല്യത്തിന് പരിഹാരം കാണണം: എസ്.ഇ. സഞ്ജയ് ഖാൻ
1459690
Tuesday, October 8, 2024 7:12 AM IST
ഏരൂർ: വന്യമൃഗ ശല്യം രൂക്ഷമായതിനാൽ കാർഷി ക വിളകൾ വിളവെടുക്കാൻ സാധിക്കാതെ കർഷകരുടെ ജീവിതം ദുസഹമായിരിക്കുകയാണെന്നും സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ് ഖാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് -ഐ ഭാരതീപുരം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സഞ്ജയ് ഖാൻ.
പഞ്ചായത്ത് കോർ കമ്മിറ്റി ചെയർമാൻ സി.ജെ. ഷോം അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് പി.ബി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചൻ, സേവാദൾ ജില്ലാ സെക്രട്ടറി നെട്ടയം സുജി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഷെരീഫ്, മൻസൂർ, വാർഡ് പ്രസിഡന്റ് ആർ. ഗോപകുമാർ, റാഫി, ബിജോയി, എൻ. രാധാകൃഷ്ണകുറുപ്പ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു, കെ.ജെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡന്റായി ആർ. ഗോപകുമാർ, വർക്കിംഗ് പ്രസിഡന്റായി കെ.ജെ. വർഗീസിനേയും തെരഞ്ഞെടുത്തു.