മഴ സാധ്യത; ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
1459689
Tuesday, October 8, 2024 7:12 AM IST
കൊല്ലം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് തീവ്രമായ മഴ സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ്. ഇന്നും 11 നുമാണ് നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 9, 10 ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ സാധ്യത മഞ്ഞ അലര്‍ട്ട് (യെലോ അലര്‍ട്ട്) മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.