ഫാ. പോൾ എട്ടുവീട്ടിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് : മൂതാക്കരയ്ക്ക് ഒന്നാം സ്ഥാനം
1459514
Monday, October 7, 2024 6:21 AM IST
കൊല്ലം: കെസിവൈഎം തങ്കശേരി ഫെറോന സമിതിയുടെ നേതൃത്വത്തിൽ കൊല്ലം, ക്ലബ് വാമോസ് ടർഫിൽ ഒന്നാമത് ഫാ. പോൾ എട്ടുവീട്ടിൽ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കൊല്ലം രൂപത ശുശ്രൂഷ കോ ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ കിക്കോഫ് ചെയ്തു. മൂതാക്കര ഒന്നാം സ്ഥാനവും പോർട്ട് കൊല്ലം രണ്ടാം സ്ഥാനവും ഇരവിപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. അമൽ രാജ് പ്രസംഗിച്ചു. ഫാ. പോൾ എട്ടുവീട്ടിലിന്റെ കുടുംബംഗങ്ങൾ സ്പോൻസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും 10001രൂപയും മോൺ. ബൈജു ജൂലിയാനും ഫാ. പോൾ എട്ടുവീട്ടിലിന്റെ കുടുംബങ്ങളും ചേർന്ന് ഒന്നാം സ്ഥാനത്തിന് അർഹരായ കെസിവൈഎം മൂതാക്കര യൂണിറ്റിന് സമ്മാനിച്ചു.
കൃപയിൽ ട്രാവൽസ് സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും 5001 രൂപയും രൂപത കെസിവൈഎം ഡയറക്ടർ ഫാ. അമൽ രാജും കൃപയിൽ ട്രാവൽസ് ഉടമ സാജനും ചേർന്ന് രണ്ടാം സ്ഥാനം നേടിയ പോർട്ട് കൊല്ലം യൂണിറ്റിന് സമ്മാനിച്ചു.
പോൾ എട്ടുവീട്ടിലിന്റെ സഹപാഠികൾ സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും 3001 രൂപയും കെസിവൈഎം തങ്കശേരി ഫെറോന ഡയറക്ടർ ഫാ. അഖിൽ മൂന്നാം സ്ഥാനം നേടിയ ഇരവിപുരം യൂണിറ്റിന് സമ്മാനിച്ചു.
ഫാ. റിജോ പോൾ, കെസിവൈഎം ലാറ്റിൻ സംസ്ഥാന സെക്രട്ടറി മാനുവൽ, കെസിവൈഎം തങ്കശേരി ഫെറോന പ്രസിഡന്റ് ലോയിഡ്, വൈസ് പ്രസിഡന്റുമാരായ റോബിൻ, ഡോണ, ജനറൽ സെക്രട്ടറി ആഞ്ചില, ജോയിന്റ് സെക്രട്ടറി സാനിയ എന്നിവർ സന്നിഹിതരായിരുന്നു.