സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
1459367
Sunday, October 6, 2024 11:51 PM IST
കൊട്ടിയം: സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടാമല ശാരദവിലാസിനി വായനശാലയ്ക്ക് സമീപം പുള്ളിത്തോടം മുക്ക് മുത്തോടീ അനില്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള വീട്ടിലെ സുരക്ഷാ ജീവനക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പടപ്പക്കര സ്വദേശി അനിലാണ് മരിച്ചത്. നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന വീടിന്റെ പിറകുവശത്ത് സെപ്ടിക് ടാങ്കിന് സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിലെ പുറം ജോലികള്‍ ചെയ്യുന്ന ജോലിക്കാരിയാണ് ഇന്നലെ മൃതദേഹം കണ്ടത്.