അഴകോടെ ഭീമൻ ബൊമ്മക്കൊലു; അമൃതപുരി കാമ്പസിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
1459285
Sunday, October 6, 2024 5:30 AM IST
അമൃതപുരി (കൊല്ലം): അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. അമൃതാനന്ദമയി മഠം മുംബൈ മഠാധിപതി സ്വാമി അവ്യയാമൃതാനന്ദ പുരി ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.'ബൊമ്മക്കൊലു’അമൃതപുരിയിലെ പ്രധാന ആകർഷണമായി.
നൂറിലധികം വിഗ്രഹങ്ങൾ ബൊമ്മക്കൊലുവിലുണ്ട്. വിജയദശമി വരെ നീളുന്ന ആഘോഷത്തിന് എല്ലാദിവസവും രാവിലെ ഏഴുമുതൽ ലളിതാ സഹസ്രനാമജപം, ഭജന, സത്സംഗം, ആരതി, പ്രസാദവിതരണം, വിദ്യാർഥികളുടെ സംഗീതാർച്ചന, നൃത്താർച്ചന, പ്രഭാഷണ പരമ്പരകൾ എന്നിവ ഉണ്ടാകും.