ഇളമ്പള്ളൂരിൽ സീതാറാം യെച്ചൂരി സ്മൃതി സംഘടിപ്പിച്ചു
1453732
Tuesday, September 17, 2024 1:03 AM IST
കുണ്ടറ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇളമ്പള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതിസംഗമം സംഘടിപ്പിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ സി. സോമൻ പിള്ള, ബി. ബൈജു, ശിവപ്രസാദ്, കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. വിൻസന്റ് എന്നിവർ പ്രസംഗിച്ചു. കുണ്ടറ: സി പി എം കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വേലായുധന്റെ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ജയദേവി മോഹൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് വില്യേത്ത്, കിഴക്കേ കല്ലട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽ കുമാർപാട്ടത്തിൽ, കല്ലട വി. വി. ജോസ്, ഡിവൈഎഫ് മേഖലാ സെക്രട്ടറി അനീഷ് കെ. അയ്യപ്പൻ, കർഷക സംഘം വില്ലേജ് സെക്രട്ടറി അഡ്വ.സജി മാത്യു, കേരള പ്രവാസി സംഘം കിഴക്കേ കല്ലട പഞ്ചായത്ത് സെക്രട്ടറി ബി. മുരളിധരൻ, കിഴക്കേ കല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.