മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: കൊടിക്കുന്നിൽ സുരേഷ് എംപി
1453728
Tuesday, September 17, 2024 1:03 AM IST
കുണ്ടറ: ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും പരാജയപ്പെട്ടതിനാൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
വംശീയ സംഘർഷങ്ങളാൽ അക്രമം ഇപ്പോഴും തുടരുകയാണ്. മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ക്രൂരമായ ആക്രമണങ്ങൾ നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന് നേരെയുള്ള വലിയ വെല്ലുവിളിയാണ്. സംസ്ഥാന സർക്കാർ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവനും അവകാശങ്ങളും സംരക്ഷിക്കാൻ ഭരണകൂടത്തിന് കടമയുണ്ട്. സത്യവും നീതിയും നിലനിർത്താൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും അക്രമങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.