കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് അലുമ്നി അസോസിയേഷൻ ഓണാഘോഷം -കനിവോണം 24 പ്രിൻസിപ്പൽ ഡോ. സുമി അലക്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
ഡോ. മനു വാസുദേവൻ, ട്രഷറർമാത്യു വർഗീസ്, പ്രഫ. ജി. ആശ, അഡ്വ. സാജൻ കോശി, മെനു ജോൺ, അനിൽ കൊച്ചു പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. 40 കുടുംബങ്ങൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു.