റേഷൻ ഡിപ്പോ ലൈസൻസികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി
1443677
Saturday, August 10, 2024 5:57 AM IST
പുനലൂർ: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ റേഷൻ ഡിപ്പോ ലൈസൻസികൾക്ക് ദേശീയ ഭക്ഷ്യഭദ്ര നിയമത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായി പുനലൂരിൽ റേഷൻ ഡിപ്പോ ലൈസൻസികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. സബിത ബീഗം ക്ലാസ് നയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ പി. ചിത്ര എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണ ക്ലാസിൽ പുനലൂർ താലൂക്കിലെ റേഷൻ ഡിപ്പോ ലൈസൻസികൾ പങ്കെടുത്തു.