ഏഴംകുളം മലങ്കര കത്തോലിക്ക പള്ളി തിരുനാൾ ഇന്നു മുതൽ
1443675
Saturday, August 10, 2024 5:57 AM IST
ഭാരതീപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനം അഞ്ചൽ വൈദികജില്ലയിലെ ഏഴംകുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളിയിൽ ദൈവ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഇന്ന് മുതൽ 15 വരെ നടക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം, കുർബാന ഫാ. ആദർശ് കുമ്പളത്ത് (ബർസാർ, മാർ ഗ്രിഗോറിയോസ് ലോ കോളേജ് ). നാളെ വൈകുന്നേരം 4.30-ന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന ഫാ.ജോൺവർഗീസ് പാല നിൽക്കുന്നതിൽ, (ബർസാർ, മാർ ബസേലിയോസ് എൻജിയറിംഗ് കോളജ് )
തുടർന്ന് കുടുംബ നവീകരണ ധ്യാനം ഫാ. ജോൺ മരുതൂർ (വികാരി, സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി ചെറിയനാട് ) 12 ന് വൈകുന്നേരം അഞ്ചിന് ജപമാല ആരംഭിക്കും. തുടർന്ന് സന്ധ്യാ നമസ്കാരം. കുർബാന ഫാ. തോമസ് മുകളുവിള (വികാരി, മലങ്കര കത്തോലിക്കാ ദേവാലയം തൊടുവക്കാട്) അർപ്പിക്കും. കുടുംബ നവീകരണ ധ്യാനം ഫാ. ജോൺ മരുതൂർ (വികാരി, സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയം, ചെറിയനാട്) നയിക്കും.
13 ന് വൈകുന്നേരം അഞ്ചിന് ജപമാല ആരംഭിക്കും. തുടർന്ന് സന്ധ്യാ നമസ്കാരം. കുർബാന ഫാ. ഗീവർഗീസ് മണിപറമ്പിൽ (വികാരി, സെന്റ് ബെനഡിക്ട് മലങ്കര കത്തോലിക്കാ ദേവാലയം, കരവാളൂർ) അർപ്പിക്കും. കുടുംബ നവീകരണ ധ്യാനം ഫാ. ജോൺ മരുതൂർ (വികാരി, സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയം, ചെറിയനാട് ) നയിക്കും.
14ന് പഴയേരൂർ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ വൈകുന്നേരം അഞ്ചിന് ജപമാല ആരംഭിക്കും. തുടർന്ന് സന്ധ്യാ നമസ്കാരം. കുർബാന ഫാ. സിറിയക് വെച്ചൂർകരോട്ട് (വികാരി, മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, പഴയേരൂർ ) അർപ്പിക്കും. തുടർന്ന് ഭക്തി നിർഭരമായ പെരുന്നാൾ റാസയും നേർച്ചയും ഉണ്ടാകും.
15 ന് വൈകുന്നേരം 4.30 ന് ജപമാല ആരംഭിക്കും. തുടർന്ന് സന്ധ്യാ നമസ്കാരം. കുർബാന ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ (മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയാമെത്രാൻ) അർപ്പിക്കും. ആദ്യ കുർബാന സ്വീകരണം ഉണ്ടാകും.
കൊടിയിറക്കത്തോടുകൂടി തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. തോമസ് കുറ്റിയിൽ, ട്രസ്റ്റി ഏഴംകുളം രാജൻ, സെക്രട്ടറി ജോയി മാക്കുളത്ത് എന്നിവർ അറിയിച്ചു.