ആയൂർ ക്ഷീരസംഘം സിപിഐയിൽ നിന്ന് സിപിഎം പിടിച്ചെടുത്തു
1443372
Friday, August 9, 2024 5:50 AM IST
അഞ്ചൽ: ആയൂർ ക്ഷീരകർഷക സഹകരണ സംഘത്തിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകിയ ക്ഷീര കർഷക സമിതി പാനൽ എല്ലാ സീറ്റിലും വിജയിച്ചു. വർഷങ്ങളായി സിപിഐയാണ് ഭരിച്ചുപോന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം പകുതി സീറ്റ് ആവശ്യപ്പെട്ടുവെങ്കിലും സിപിഐ വഴങ്ങിയില്ല. ഇതേതുടർന്ന് ഇരു പാർട്ടികളും പ്രത്യേക പാനലായി മത്സരിക്കുകയായിരുന്നു.
ഒന്പത് അംഗ ഭരണസമിതിയിൽ സിപിഎമ്മിന്റെ രണ്ടും ബിജെപിയുടെ ഒന്നും അംഗത്തെ വീതം എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ബാക്കി ആറു സീറ്റിലേക്കാണ് മത്സരം നടന്നത്.