കൊറ്റംകുളങ്ങര സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ് നടത്തി
1435880
Sunday, July 14, 2024 3:32 AM IST
ചവറ : കൊറ്റംകുളങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് നടന്നു. ഡോ: സുജിത് വിജയൻ പിള്ള എംഎൽഎ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി. പി. സുധീഷ് കുമാർ, പ്രഥമ അധ്യാപകൻ ബിനു, വിഎച്ച്എസ് സി പ്രിൻസിപ്പൽ പി. റെജിമോൾ ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ മായാദേവി, ചവറ എസ്എച്ച് ഒ അജീഷ്, എസ്പിസിഎ എൻ ഒ.വൈ. സാബു, പിടിഎ പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണപിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രതീഷ്, കമ്യുണിറ്റി പോലീസ് ഓഫീസർമാരായ മോനിഷ, മല്ലിക,ഡിഐ മാരായ പ്രഭ, സെബിൻ മാത്യു, ഉത്തര കുട്ടൻ എന്നിവർ പങ്കെടുത്തു.
പരേഡ് കമാൻഡർമാരായ അനന്യ എസ് .ബിനു, അഖില, പ്ലാട്ടൂൺ കമാൻഡർമാരായ റോമി, വി.എസ് അഭിഷേക് എന്നിവരെ ചടങ്ങിൽ ആദരിച്ചു.