പാലിയേറ്റീവ് രോഗികൾക്ക് വീൽചെയർ വിതരണം ചെയ്തു
1435873
Sunday, July 14, 2024 3:32 AM IST
ആര്യൻകാവ് : ആര്യൻകാവ് ഗ്രാമപഞ്ചായത്തിലെ അമ്പനാട് ടി ആർ ആൻഡ് ടി കമ്പനി എസ്റ്റേറ്റ് വക പാലിയേറ്റീവ് രോഗികൾക്കായി വീൽചെയർ, കട്ടിൽ, വാട്ടർ ബെഡ്, ഊന്നി നടക്കുന്ന സ്റ്റാൻഡ് എന്നിവ കമ്പനി സീനിയർ മാനേജർ ടോണി തോമസ് പഞ്ചായത്തിന് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ്, വൈസ് പ്രസിഡന്റ് രമണി, വാർഡ് മെമ്പർ രനിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജസീന്ത റോയി, വിനിത ബിനു, ജയരാജ്, മെഡിക്കൽ ഓഫീസർ പ്രിയങ്ക, ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ, ടീ മാനേജർ ലാസർ, സെക്ഷൻ ഓഫീസർ മുരളീധരൻ, ട്രേഡ് യൂണിയൻ നേതാക്കന്മാരായ തോമസ് മൈക്കൽ, രാജു, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.