ജന്തുക്ഷേമ ക്ലിനിക്ക് ജില്ലാതല ഉദ്ഘാടനം നടത്തി
1435743
Saturday, July 13, 2024 6:16 AM IST
കുണ്ടറ: കൊല്ലം ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന ജന്തുക്ഷേ ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം കിഴക്കേകല്ലട ക്ഷീരസംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ നിർവഹിച്ചു.
കർഷകരുടെ ഉരുക്കൾക്ക് ആവശ്യമുള്ള മരുന്നുകൾ, ടോണിക്കുകൾ, ധാതു ലവണ മിശ്രിതങ്ങൾ, ജീവകങ്ങൾ എന്നിവ ക്യാമ്പുകളിലൂടെ വിതരണം ചെയ്യുന്ന പദ്ധതിയായ ജന്തു ക്ലീനിക്ക് മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്. യോഗത്തിൽ കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ മിൽമ ചെയർമാനും ക്ഷീരസംഘം പ്രസിഡന്റുമായ കല്ലട രമേശ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി. ബാൾഡുവിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൈൻകുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ. ബി. സോജ, കിഴക്കേ കല്ലട വെറ്ററിനറി സർജൻ ഡോ. ശ്രദ്ധ കൃഷ്ണൻ, വി.വൈ. ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.