വെള്ളിമൺ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
1435742
Saturday, July 13, 2024 6:16 AM IST
കുണ്ടറ: നവകേരളം കർമപദ്ധതി ഹരിത കേരള മിഷന്റെ ഭാഗമായി പെരിനാട് പഞ്ചായത്തിലെ വെള്ളിമൺ ഗവ. യുപി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.
ചടങ്ങിൽ പെരിനാട് ഗ്രാമപഞ്ചായത്ത് അംഗം സ്റ്റാലിൻ സിറിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സോമവല്ലി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി.
ഹെഡ്മാസ്റ്റർ ബി. അനിൽകുമാർ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ജെസികുട്ടി, സ്റ്റാഫ് സെക്രട്ടറി പ്രീത എന്നിവർ പ്രസംഗിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ ക്വിസ് മത്സരത്തിൽ വിജയിയായ ശിവനാഥിനെ ചടങ്ങിൽ ആദരിച്ചു.