പേപ്പർ ബാഗ് നിർമാണ ശില്പശാല സംഘടിപ്പിച്ചു
1435741
Saturday, July 13, 2024 6:16 AM IST
കൊല്ലം : ലോക പേപ്പർ ബാഗ് ദിനത്തിൽ അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ അമ്മമാർക്കായി പേപ്പർ ബാഗ് നിർമാണ ശില്പശാല സംഘടിപ്പിച്ചു.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പേപ്പർ ബാഗ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്. സ്കൂൾ വികസന സമിതി ചെയർമാൻ പി. അനിത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. ബിന്ദു അധ്യക്ഷത വഹിച്ചു.
കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപറേഷൻ ഡയറക്ടർ കെ.എസ്. ജ്യോതി പേപ്പർ ബാഗ് ദിന സന്ദേശം നൽകി. അധ്യാപകരായ ഡി. ഡിക്സൺ, ടി.എസ്. അസന്തി , പ്രധാനാധ്യാപിക കെ. നാജിയത്ത്, മദർ പിടിഎ പ്രസിഡന്റ് എസ്. ശാലു എന്നിവർ പ്രസംഗിച്ചു.