ഉമ്മൻചാണ്ടിയെ മറന്ന തുറമുഖ ഉദ്ഘാടനം പ്രതിഷേധാർഹമെന്ന് കെ.സി. രാജൻ
1435728
Saturday, July 13, 2024 6:09 AM IST
കൊല്ലം: കരുത്തുറ്റ കർമശേഷി കൊണ്ട് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയ വികസന നായകൻ ഉമ്മൻചാണ്ടിയുടെ നാമധേയംപോലും ഉദ്ഘാടന വേളയിൽ ഉച്ചരിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ജനസമൂഹത്തിന്റെ മുന്നിൽ അപഹാസ്യനായതായി യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ.
പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൻമാരെ ബോധപൂർവം ഉദ്ഘാടന യോഗത്തിൽ നിന്നും മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നേതാക്കളായ കെ.എസ്. വേണുഗോപാൽ, സൂരജ് രവി, മാത്യു ജോർജ്, രാജശേഖരൻപിള്ള, എസ്. വിപിനചന്ദ്രൻ, സഞ്ജീവ് സോമരാജൻ, റാം മോഹൻ, സുധാകരൻ പള്ളത്ത്, രവി മൈനാഗപ്പള്ളി, സലീം ബംഗ്ലാവ്, ഈച്ചംവീട്ടിൽ നയാസ്, ജി. ജയപ്രകാശ്, ഡി. ഗീതാകൃഷ്ണൻ, എം. നാസർ, പ്രാക്കുളം സുരേഷ്, കുരീപ്പുഴ മോഹനൻ, മുണ്ടയ്ക്കൽ രാജശേഖരൻ, കൃഷ്ണകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.