ജി​ല്ല​യി​ല്‍ 38 കോ​ ടി രൂ​പ​യു​ടെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി
Sunday, June 16, 2024 11:24 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 313 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി. 117 റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 269.19 കോ​ടി രൂ​പ​യും ര​ണ്ട് ന​ട​പ്പാ​ല​ങ്ങ​ൾ​ക്ക് 7.12 കോ​ടി രൂ​പ​യും 19 കെ​ട്ടി​ട​ങ്ങ​ൾ​ക്ക് 37 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. റോ​ഡു​ക​ൾ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നു​മാ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.ജി​ല്ല​യി​ൽ ആ​കെ 38.45 കോ​ടി രൂ​പ ചെ​ല​വി​ട്ട് 17 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ് അ​നു​മ​തി​യാ​യ​ത്.

പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ അ​ലി​മു​ക്ക് പു​ന്ന​ല റോ​ഡി​ന് അ​ഞ്ചു കോ​ടി​യും ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ച​ങ്ങ​ന്‍​കു​ള​ങ്ങ​ര- വ​ള്ളി​ക്കാ​വ് റോ​ഡി​ന് ര​ണ്ട​ര കോ​ടി​യും ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ പ​ട്ടാ​ണി​മു​ക്ക് വ​യ്യാ​നം എ​ളം​പ​ഴ​ന്നൂ​ര്‍ റോ​ഡി​ന് ഒ​രു കോ​ടി​യും അ​നു​വ​ദി​ച്ചു.

ബീ​ഡി​മു​ക്ക് ച​ന്ന​പ്പേ​ട്ട റോ​ഡ്, പ​ണ്ട​ല​മു​ക്ക് ച​രി​പ്പ​റ​മ്പ് റോ​ഡ്, തു​ള​സി​മു​ക്ക് പ​ങ്ക​ലു​കാ​ട് റോ​ഡ്, കോ​ട്ടു​കാ​ല്‍ ഗു​ഹാ​ക്ഷേ​ത്രം മ​ഞ്ഞ​പ്പാ​റ പാ​വൂ​ര്‍ ച​ട​യ​മം​ഗ​ലം റോ​ഡ്, എ​ള​മാ​ട് തേ​വ​നൂ​ര്‍ റോ​ഡ്, കു​മ്മി​ള്‍ സ​മ്പ്രാ​മം മു​ല്ല​ക്ക​ര ത​ച്ചോ​ണം റോ​ഡ്, ക​ട​യ്ക്ക​ല്‍ ടൗ​ണ്‍ കി​സ്മി​ത് ഹോ​സ്പി​റ്റ​ല്‍ റോ​ഡ് എ​ന്നീ ഏ​ഴു റോ​ഡു​ക​ള്‍​ക്ക് ര​ണ്ടു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് റോ​ഡി​ന് മൂ​ന്നു കോ​ടി​യും കൊ​ട്ടി​യം- കു​ണ്ട​റ റോ​ഡി​ന് ര​ണ്ട​ര കോ​ടി​യും ച​വ​റ മ​ണ്ഡ​ല​ത്തി​ലെ തേ​വ​ല​ക്ക​ര ക്ഷേ​ത്രം ആ​റാ​ട്ടു​കു​ളം റോ​ഡി​ന് 40 ല​ക്ഷം രൂ​പ​യും ക​ണ്ട​ച്ചി​നേ​ഴ​ത്തു​മു​ക്ക് കീ​പ്പ​ട റോ​ഡി​ന് 1.6 കോ​ടി രൂ​പ​യും തെ​ക്കും​ഭാ​ഗം ത​ണ്ട​ല​ത്തു മു​ക്ക് ഗു​ഹാ​ന​ന്ദ​പു​രം റോ​ഡി​ന് 45 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ വി​ള​ക്കു​പാ​റ കേ​ള​ന്‍​കാ​വ് റോ​ഡി​ന് അ​ഞ്ചു കോ​ടി, കു​ന്ന​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പാ​ക്കി​സ്ഥാ​ന്‍ മു​ക്ക്- ഞാ​ങ്ക​ട​വ് റോ​ഡി​ന് മൂ​ന്നു കോ​ടി എ​ന്നി​ങ്ങ​നെ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.